Monday, December 7, 2015

വഴി  മാറിയൊഴുകിയ ഒരു  പുഴയാണ്ഞാന്‍
തിരിച്ചോഴുകാന്‍  , ആവില്ലന്നറിയാം,
എങ്കിലും പുതിയ കൈവഴികള്‍
തേടാനൊരു മോഹം........

Saturday, November 28, 2015

ആലിന്‍റെ  തണലില്‍ വിശ്രമിക്കാന്‍  എനിക്കിഷ്ട്ടമാണ്.
അതു പക്ഷെ  ആലിന്‍റെ വലുപ്പത്തില്‍  ആകൃഷ്‌ടയായല്ല,
ആലിലയുടെ  നിഷ്കളങ്കതയെ  സ്നേഹിച്ചതിനലാണ്.

Saturday, September 12, 2015

ഒരു തൊഴില്‍രഹിതന്‍റെ കത്ത്.........

പ്രിയേ  ,
എനിക്കറിയില്ല  ഇതെഴുതി  തീരും മുന്‍പേ
ഈ  പേനയിലെ  മഷി തീരുമോയെന്ന്,
പകുതിയായിപ്പോയ  കത്ത് കണ്ട്
നീയെന്നെ  ശപിക്കരുത്....
ഞാനൊരു  പരമ  ദരിദ്രനാണെന്ന്
മറ്റാരെക്കാളും  നന്നായി  നിനക്കറിയില്ലേ?


ഞാനിന്നും  ഏറെയലഞ്ഞു..........
ആ യാത്രകളില്‍  എനിക്കു ചുറ്റും
ചിറകറ്റു  മരിച്ചു വീണ മഴപാറ്റകളെ കണ്ട്
ഞാനസൂയപ്പെട്ടു.
ഒരു  രാത്രിയുടെ  ദൈര്‍ഘ്യത്തില്‍
ജനിച്ച്,  ജീവിച്ചു പ്രണയിച്ചു  മരിക്കാന്‍
അവയെന്തു  പുണ്യം  ചെയ്യ്തു?


പുലരിയുടെ തെളിമയിലും
നട്ടുച്ചയിലെ ചൂടിലും
ഇരുളിന്‍റെ ഭീകരതയിലും ഞാനലഞ്ഞു.
എങ്ങും  തീപിടിച്ച  മനുഷ്യര്‍ മാത്രം.
ഒരിറ്റു  ദാഹജലത്തിനായി ഞാന്‍
മുട്ടിയ വാതിലുകള്‍ ഒന്നും  തുറന്നില്ല.
ഒരുപക്ഷെ തുറക്കാനാവാത്ത വിധം
അവരുടെ  കൈകള്‍  മരവിച്ചു പോയിരിക്കാം.........


ക്ഷമിക്കൂ  പ്രിയേ,
ഈ വൈകിയ വേളയില്‍,
ഒരു  തൊഴില്‍രഹിതന്‍റെ കഥ പറഞ്ഞ് ഞാന്‍
നിന്നെ  വേദനിപ്പിക്കുന്നില്ല......
അവസാന തുള്ളി മഷിയും തീരും മുന്‍പേ,
എഴുതി നിര്‍ത്തട്ടെ,
ഞാന്‍ നിന്നെ സ്നേഹിക്കുന്നു,
ഇത്  ജീവിക്കാനറിയാത്തവന്‍റെ
സ്വാര്‍ത്ഥതയാനെന്ന് അറിയാമെങ്കിലും
ഇനിയുള്ള ജീവിതത്തിന് ഇതെങ്കിലും
വേണമെനിക്ക് സ്വന്തമായി................




Sunday, September 6, 2015

    ഇനി  നിന്‍റെ മുന്‍പില്‍  സമയമില്ല
      ഇനി  നിന്‍റെ  കുഞ്ഞു കാലുകള്‍ക്ക് 
കളിപന്തു തട്ടാന്‍  ഇവിടെ ഇടമില്ല
ചുറ്റും  തീയുണ്ടകള്‍   ആരെ  വിഴുങ്ങണമെന്ന-
റിയാതെ  പായുന്നു.
പ്രിയ  മകനെ  നീയൊരു  പക്ഷിക്കുഞ്ഞയി
  ജനിച്ചിരുന്നെങ്കില്‍  ഞാന്‍  നിന്നെ മേഘങ്ങള്‍ക്കു മീതെ
പറക്കാന്‍  പഠിപ്പിക്കുമായിരുന്നു.
ഇവിടെ  ഈ അമ്മ നിസ്ഹായ  മാത്രം.
സ്നേഹത്തിന്‍  കവചത്താല്‍  നിന്നെ
പൊതിയാം  അതു മാത്രമേ  ഇന്നീ
നിര്‍ഭാഗ്യവതിക്കു  കഴിയൂ....
   
      

Wednesday, April 22, 2015

എന്‍റെ    കണ്ണുനീര്‍   തുള്ളികളെ   ,
ഞാനൊരു   കുപ്പിയില്‍   ശേഖരിച്ചിട്ടുണ്ട്,
പഴയ   അമ്മൂമ്മക്കഥയിലെ ,
രാജകുമാരിയുടെ    മിഴിനീര്‍   തുള്ളികള്‍
മുത്തും  പവിഴവുംമായി  തീര്‍ന്നപോലെ
ആയിത്തീരുമെന്നാശിച്ച്..................................

Friday, April 17, 2015

നാലുകെട്ട് പഴയൊരു ഓര്‍മ്മ

                    സമയമോ  തിയ്യതിയോ ഓര്‍മയില്‍ ഇല്ലങ്കിലും  പഴമയുടെ മണം നിറഞ്ഞു നില്‍ക്കുന്ന  ആ  നാലുകെട്ട് എന്‍റെ  മനസ്സില്‍  ഇന്നും മായാതെ നില്‍ക്കുന്നു. പറഞ്ഞു  വരുന്നത് പഴയൊരു  പഠനയാത്രയെക്കുറിച്ച്.  സ്ഥലപ്പേര്  കൃത്യമായി  ഓര്‍മയില്ലെങ്കിലും  കുട്ടിയടിക്കടുത്താനെന്നെന്‍റെ  ഓര്‍മ്മ.  ഞങ്ങള്‍  പത്തിരുപത്തഞ്ചു  കുട്ടികള്‍  രണ്ടു  ജീപ്പിലായി  കുത്തിനിറഞ്ഞ്  വഗന്‍  ട്രാജഡി പോലൊരു  യാത്ര.  പക്ഷെ  കാണാന്‍  പോകുന്ന  മഹാകഴ്ച്ചയിക്കു  മുന്‍പില്‍  ആ  വേദനകളെല്ലാം  നിസ്സാരാമയിരുന്നു.
               
                   ഒടുവില്‍  ഞങ്ങള്‍  അവിടെയെത്തി.  വെട്ടുകല്ലില്‍  കെട്ടിയെടുത്ത്  ഓടിട്ട  ഒരു വലിയ വീട്. സത്യത്തില്‍  ഞാന്‍ ആദ്യമായാണ്  അത്ര  വലിയൊരു  വീട്  കാണുന്നത്. പക്ഷെ വേറൊരു  പ്രശനം,  ആ  നാലുകെട്ടിന്‍റെ  ഇപ്പോഴത്തെ ഉടമസ്ഥര്‍  കുറച്ചകലെമാറിയാണ്  താമസം .നാലുകെട്ടിന്‍റെ  ഉള്ളറ കാഴ്ചകള്‍  കാണാന്‍ ഞങ്ങള്‍ ഇനിയും  കാത്തുനില്‍ക്കണമെന്ന്  അര്‍ഥം.
                       

                   പക്ഷെ  ഉര്‍വശീ  ശാപം ഉപകരമെന്നപോലെ  ഞങ്ങളെയും  കാത്ത്  അവിടെ  വേറൊരു  അത്ഭുതം  ഉണ്ടായിരുന്നു.  കായിച്ചു  കിടക്കുന്ന  മാവുകള്‍.  ചക്കപഴത്തെ  ഈച്ച  പൊതിയുന്നപോലെ  നിമിഷങ്ങള്‍ക്കുള്ളില്‍   കുട്ടികളെല്ലാം  മാവിന്‍റെ  ചുറ്റുമായി.  ചില  വിരുതന്മാര്‍   അതിന്‍റെ മുകളില്‍  വലിഞ്ഞു  കയറലും  കഴിഞ്ഞിരുന്നു  ഇതിനിടയില്‍.  ഒരു  സത്യം പറയാം  അന്നാദ്യമായാണ് പെണ്ണായി  പിറന്നതില്‍  ഞാന്‍ ദുഖിച്ചത്. ഒരു  മങ്ങയിക്കു  വേണ്ടി  മുകളില്‍  നിക്കുനവന്മാരുടെ  കാരുണ്യം  കാത്തു  നില്‍ക്കുന്നത്   സഹിക്കാന്‍  കഴിയില്ലായിരുന്നു  ഒടുവില്‍  കല്ലുപെറുക്കി എറിയുമെന്ന  ഭീഷിണിപുറത്ത്  അവന്മാര്‍  വീണു.

                   അങ്ങനെ  അവസാനം  ഉടമസ്ഥനും  വന്നു .  ഒരു  കൊച്ചു  പയ്യന്‍ .  എനിക്കവനോട്   ചെറുതായിട്ടൊരു  അസൂയ  തോന്നിയിട്ടോ.  ഒടുവില്‍  വാതില്‍  തുറന്നു . അതിനു മുന്‍പ്  ഒന്നു  പറയട്ടെ  ഈ നാലുകെട്ടിന്‍റെ  മറ്റൊരു  പ്രത്യേകതയായിരുന്നു   ചുറ്റൊടുച്ചുട്ടുമുള്ള  വലിയ  നീളന്‍  വരാന്ത.  അതിന്‍റെ  നീളവും  വീതിയും  എനിക്കത്ര  അറിയില്ലങ്കിലും, അതിനു ചുറ്റും  ഞാന്‍  മതിയാവോളം  ഓടിക്കളിച്ചിരുന്നു.
                 
                വാതില്‍  തുറന്ന് എത്തുന്നത്‌  വലിയൊരു  ഹളിലെയിക്ക്  അതിനു  ചുറ്റോടു ചുറ്റും  മുറികള്‍   . മുകളിലെയിക്ക്  ഒരു  കോണിപ്പടിയുമുണ്ട്.ഞങ്ങള്‍  മുറികളില്‍  കേറിയിറങ്ങി  കണക്കെടുപ്പ്  നടത്തി.   അവസാനം  ഓരോരുത്തരും  അവരവരുടെ  സെന്‍സസ്  റിപ്പോര്‍ട്ട്  അവതരിപ്പിച്ചപ്പോള്‍  മുറികളുടെ  എണ്ണം  അറുപതും  എഴുപതും  കടന്നിരുന്നു.  സത്യം  പറയട്ടെ  ഞാന്‍  എണ്ണിയ  മുറികളുടെ  എണ്ണം  മുപ്പതഞ്ചയിരുന്നു.

                    ഒരു  കാര്യം  പറയാന്‍  മറന്നു .   ഞാന്‍  അവിടെ  ഒരു  സൂത്രം   കണ്ടിരുന്നു. എന്താന്നോ?  നമ്മുടെ  ഇപ്പോഴുത്തെ  യൂറോപീന്‍  ക്ലോസേടിന്റെ   ഒരു  മിനിയേച്ചര്‍  രൂപം  .  രാത്രിയില്‍  ഒന്നിനു  പോകാനുള്ള   എളുപ്പവഴിയാണന്ന്   പിന്നീട്  ടീച്ചര്‍  വിവരിച്ചപ്പോളാണ്  എനിക്ക്  പിടികിട്ടിയത്.
             
                 നാലുകെട്ടിന്‍റെ   ആകര്‍ഷണ  കേന്ദ്രം  ഞാനിതുവരെ  പറഞ്ഞില്ല.   അത്  നടുമുറ്റമാണ്.    ഒരര്‍ത്ഥത്തില്‍     വീടിനുള്ളിലെ  ആ  നടുമുറ്റം   പിന്നീട്   ഒരുപാട്  കാലം  ഞാന്‍  മനസ്സില്‍  സൂക്ഷിച്ചിരുന്നു.   എന്നങ്കിലും   ഒരു  വീട്  പണിയുമ്പോള്‍   അതിനൊരു  നടുമുറ്റവും   പണിയണം  എന്ന്  ഞാന്‍    ഏറെ  ആഗ്രഹിച്ചിരുന്നു.  


                       നാലുകെട്ടിന്‍റെ  എന്നെ  ആകര്‍ഷിച്ച   മറ്റൊന്ന്  അതിന്‍റെ   അടുക്കളയയിരുന്നു   .   ഇത്തരത്തോളം  പോന്ന  ആ  വലിയ  വീട്ടിലെ  അന്തേവാസികളെ   തീറ്റി  പോറ്റിയിരുന്നത്   ഒരു  കൊച്ചടുക്കള്ളയയിരുന്നു.  അന്ന്   അത്  ആ   വീടിനൊരു  കുറവായി  തോന്നിയെങ്ങിലും   പിന്നീട്  ചിന്തിച്ചപ്പോള്‍   അത്  അതിന്‍റെ  ഒരുമയല്ലേ ?.  

          അന്ന്  ഞങ്ങള്‍   ഏറെനേരം   അവിടെ  ഓടികളിച്ചിരുന്നു.  ഒടുവില്‍  എല്ലാരും  ചേര്‍ന്നൊരു   ഫോട്ടോയും  എടുത്താണ്  മടങ്ങിയിരുന്നത് .   തിരിച്ചിറങ്ങിയപ്പോള്‍  കളിപ്പാട്ടം  നഷ്ട്ടപെട്ട  ഒരു  കുഞ്ഞിനെ പോലെ   എന്‍റെ  മനസും  ശൂന്യമായിരുന്നു.  
       
          ഇന്ന്   ഈ  എട്ടുപത്ത്   കൊല്ലങ്ങള്‍ക്കു  ശേഷം   ആ   പഴയ   നാലുകെട്ടിന്‍റെ   ഓര്‍മ്മ  എന്നെ  തേടി  വന്നതെന്തിനെന്ന്   എനക്കറിയില്ല.   എങ്കിലും   എന്‍റെ   ബാല്യത്തിന്‍റെ    ആമാടപെട്ടിക്കുളില്‍   ഞാനിന്നും   ആ  നാലുകെട്ടിനെ   നിറം  മങ്ങാതെ  കാത്തുസൂക്ഷിക്കുന്നു.   ഒരു  സ്വകാര്യ  സ്വത്തുപോലെ...................................

Monday, April 6, 2015

നീയിത്  വിശ്വസിക്കരുത്   കുഞ്ഞേ....  ഈ  അസത്യങ്ങള്‍
ഇരുപത്തൊന്നാം  നൂറ്റാണ്ടിന്‍റെ  ഈ  മുറ്റത്ത്
മനുഷത്വം  മരിച്ചു  വീണന്നും  സത്യം  തപസിലാണ്ടാന്നുമുള്ള
ഈ  കള്ളപ്രചരണങ്ങള്‍,  കപടതകള്‍!!!
ചുറ്റുമുള്ളത്  ആട്ടിന്‍  തോലിട്ട  ചെന്നയിക്കളെന്നും
പുഞ്ചിരികളില്‍  വിഷം  പുരട്ടിയിട്ടുണ്ടെന്നും 
നിന്നോട്  പറഞ്ഞതാര്?
                    

            ഒന്ന്  ചുറ്റും  നോക്കുക,  നീ  കാണുനില്ലേ
            സ്നേഹത്തിന്‍റെ  പ്രണയത്തിന്‍റെ
           ലാളനയുടെ  തലോടലിന്‍റെ  രൂപങ്ങളെ
          അമ്മയിയിട്ട്   അച്ഛനയിട്ട്  സഹോദരങ്ങളയിട്ട്
         കമുകിയയിട്ട്  സുഹൃത്തയിട്ട്,  ചിലപ്പോള്‍
        നീയാറിയാത്ത  ഒരുപറ്റം  അപരിചിതരയിട്ട്


അതെ മകനെ  മാനുഷത്വത്തിന്  മരണമില്ലന്നും
സത്യത്തിന്  കണ്ണടയ്ക്കനാവില്ലന്നും
നീ യറിയുക  . ഒപ്പം  നീ  ഒരിക്കലും  ഒരു 
കൊലപാതകി  ആവരുത്  മനുഷത്വത്തിന്‍റെ  സത്യത്തിന്‍റെ..
സ്നേഹത്തിന്‍റെ  പ്രണയത്തിന്‍റെ............................