Wednesday, March 25, 2015

ഞാനിന്നും  പ്രണയിക്കുന്നു  ഈ യാത്രയെ,
അമ്മയുടെ ഉദരത്തില്‍  നിന്നും
അനശ്വരതയിലെയിക്കുള്ള  ഈ
ജീവിത  യാത്രയെ,
ഇന്നും  ദിശയെതന്നറിയാത്തയീ  യാത്രയെ
നിറകൂട്ടുകള്‍  നിറഞ്ഞതാവണമെന്ന്
ഞാന്‍  ആശിച്ചിട്ടും
പുഞ്ചിരികള്‍  മാത്രം  നിറയണമെന്നു മോഹിച്ചിട്ടും
പിന്നിട്ട  വഴികളിലെല്ലാം  നീറുന്ന  നിറങ്ങളും,
കണ്ണീരും  മാത്രം   സമ്മാനിച്ചതെങ്കിലും
  ഞാന്‍  വല്ലാതെ  സ്നേഹിക്കുന്നീ  ജീവിതയാത്രയെ
കാരണം  ഇത്  ശ്മാശനത്തില്‍  അവസാനിക്കുനില്ല,
പകരം  ആ  ചിതയില്‍ നിന്നും  വീണ്ടും ഉയര്‍ത്തെണീക്കുന്നു
പുതുവഴികള്‍   തേടീ, ............................................



Saturday, March 21, 2015

അയാളും അക്ഷരങ്ങളും

അയാള്‍  അക്ഷരങ്ങളെയാണ്  പ്രണയച്ചിരുന്നത്,
അക്ഷരങ്ങള്‍   കവിതയെ പ്രണയിച്ചതില്‍
അലിഞ്ഞു  ചേര്‍ന്നു ,അയാളുടെ പിന്‍വിളി  കേള്‍ക്കാതെ,
ഒടുവില്‍  അക്ഷരങ്ങള്‍ക്കുവേണ്ടി  അയാള്‍
കവിതയെ  പ്രണയിച്ചു  തുടങ്ങി

Monday, March 9, 2015

ബാല്യത്തിലെയ്ക്ക് മടങ്ങാന്‍!!!

ബാല്യത്തിലേയ്ക്കൊന്നു   തിരിച്ചു  ,
നടക്കമായിരുനെങ്കില്‍................
എങ്കില്‍  മാനത്തു  വിരിയുന്ന  മേഘരൂപങ്ങളെ
വീണ്ടും  ചങ്ങാതിമാരക്കാം
കടലാസു  തോണിയില്‍  ഉറുമ്പുകളെ
ലോകസഞ്ചാരത്തിനയക്കാം
മഞ്ചാടിക്കുരുവും  കുന്നിക്കുരുവും
കൂട്ടിവെച്ച്  സമ്പന്നനാകാം
ആനവാല്‍  മോതിരത്തിന്‍റെ  സുരക്ഷിതത്വം  നേടാം
കളിക്കൂട്ടുകാരിയുമൊത്ത്  മാടം  കെട്ടി  വീണ്ടും
അച്ഛനും  അമ്മയും  കളിക്കാം
മണ്ണപ്പം  ചുട്ട്  മക്കളെ  വളര്‍ത്താം
എല്ലാറ്റിനും  മീതെ  എന്‍റെ  അമ്മയുടെ മടിയിലിരുന്ന്
നെയ്യ്  കൂട്ടിക്കുഴച്ച്  ഒരുരുള  ചൊറുണ്ണം
അമ്പിളിയമ്മാവനെ  പിടിച്ചു തരാം  എന്ന വാഗ്ദാനം
വീണ്ടും  കേള്‍ക്കാം  ,  പക്ഷേ
അതിന്  ബാല്യത്തിലേയ്ക്ക്ത്തിരിക്കണം
അതിന്‍റെ  നിഷ്കളങ്കതയിലേയ്ക്ക്  മടങ്ങണം!!
പക്ഷെയതെങ്ങനെ?



ഒരു  വഴി  ;  പണ്ട്  യയാതിയുടെ  യുവത്വം  തിരിച്ചെടുത്ത്  വര്‍ധ്യക്കം  നല്‍കിയ  ശുക്രചാര്യനെ
 കണ്ടിരുനെങ്കില്‍  ചോദിക്കാമായിരുന്നു.  എന്‍റെ  യുവത്വം  എടുത്ത്  ബാല്യം  തിരിച്ചു   തരുമോ?

Tuesday, March 3, 2015

അവള്‍

അവള്‍  ഇന്നും  അവനായി  കാത്തിരുന്നു.
ഒടുവിലവന്‍യെത്തിയിന്ന്  ഏറെ  വൈകി
അവള്‍  ആദ്യം  പരിഭവിച്ചു  പിണക്കം  ഭാവിച്ചു.
പിന്നെ  ഒരുക്കിവെച്ച  ഭക്ഷണം  വിളമ്പി,
അവനായി  പാട്ടുകള്‍  പടി,
ഒടുവിലവന്‍  അവളുടെ  മാറില്‍  ചഞ്ഞുറങ്ങി.
 

                 ഇതൊരു  പതിവെന്ന്  പലരും   ആക്ഷേപിച്ചു
                 ആക്രോശിച്ചു   പലരും  അടക്കം  പറഞ്ഞു.
                 ഒടുവില്‍  അവരൊരു ഉപായം  കണ്ടു.
                 അവളുടെ  എതിര്‍പ്പുകള്‍ക്ക്  ചൂരല്‍ ,
                പ്രയോഗങ്ങള്‍  താങ്ങാന്‍  കരുത്തില്ലായിരുന്നു.
               അവര്‍ ഒടുവില്‍  അവളുടെ  മകനെ
               ഒരു  തകിടിലാക്കി  പുഴയിലെറിഞ്ഞു,
               തിരികെ  വരാതിരിക്കാന്‍!!!
               

Sunday, March 1, 2015

അച്ഛനു വേണ്ടി.....

അച്ഛനായിരുന്നു  എന്‍റെ ആദ്യ കളിപ്പാട്ടം
 എന്‍റെ ആദ്യ കളികൂട്ടുകാരന്‍
എന്‍റെ   ആദ്യ  സമ്പാദ്യവും  സാന്ത്വനവും
എന്‍റെ  ആദ്യ  ഗുരുനാഥന്‍
 ആദ്യമായി  ലോകം  കാട്ടിതന്ന  വഴികാട്ടി


ഒടുവില്‍   ചുക്കിച്ചുളിഞ്ഞ ആ  രൂപത്തിന്
ഞാനൊരു  ഊന്നുവടി  വാങ്ങി  നല്‍കി
ഒരു താങ്ങിനായി, പക്ഷേ  ഞാന്‍
അറിഞ്ഞിരുന്നില്ല  അച്ഛന്‍റെ  ആദ്യ
താങ്ങ്  ഞാനാകണമെന്ന്
അറിഞ്ഞു വന്നപ്പോളേയെക്കും
കാലം എന്നെ  ചതിച്ചിരുന്നു......