Friday, February 27, 2015

വെറുതെയൊന്നു    പ്രണയിക്കാന്‍  തോന്നുന്നു
അതില്‍  വിരിയുന്നതില്‍ ഏറയും,
മുള്ളാണോ  പൂവാണോ
എന്നറിയാന്‍   മാത്രം...........................

Tuesday, February 24, 2015

രാധയും സീതയും

രാധയെത്തെടി നടന്നു ഞാന്‍.........
പക്ഷെ  എങ്ങും കണ്ടതെല്ലാം
ലക്ഷ്മണരേഖയ്ക്കുള്ളില്‍  തടവിലാക്കപ്പെട്ട,
തട്ടിയെടുക്കപ്പെട്ട ഒടുവില്‍,
സംശയിച്ചുപേക്ഷിച്ച  സീതെയെമാത്രം...........................
സ്നേഹിക്കുന്ന  സ്നേഹിക്കപെടുന്ന
രാധയെയെങ്ങും കണ്ടില്ല......................

Friday, February 20, 2015

ഒരു യാത്ര





ഒരു യാത്ര പോകാം,..........
കാട്ടുപാതകള്‍  താണ്ടി  ,
ഏഴു കടല്‍ കടന്നൊരു,
യാത്ര പോകാം......................



വടിയോ, ചെരിപ്പോ, പണസഞ്ചിയോ,
എടുക്കാതെയൊരു യാത്ര പോകാം
കൂട്ടിനായ്  ആരേലുംകൂട്ടുവന്നാല്‍, തടയേണ്ട
പക്ഷെ കൂട്ടുവിളിക്കേണ്ട കാര്യമില്ല.



ഈ യാത്രക്കൊരുയന്ത്യമില്ല,
ഒരു  തിരിച്ചുവരവുമില്ല
മുന്‍ഗാമികളാരും തിരികെയെത്താതിനാല്‍
വഴിയെതന്ന് നിശ്ചയമില്ല, സ്ഥലമേതന്നുമറിയില്ല.




പക്ഷെ ഒന്നെനിക്കറിയാം
ഈ യാത്രയുടെ പേര്,........
അത് മരണമാണ്...............
മരണം......................

നിന്‍റെ ചുടുചോര.....

   ഹേയ് .........പ്രിയനേ...........................
    ഞാന്‍  ഈ തടവറക്കുള്ളില്‍
    ഏകയായി കഴിയിന്നു.....    
  ലോകം എനിക്കെതിരെ വിളിച്ചുകൂവുന്നു,
കൊലയാളിയെന്ന്..............
           
               ഇനി  നീ  പറയൂ
               ഒരു  ശകുനിയായി   ചതിയനായി
             നീയെന്നെ  സഭയില്‍  വലിച്ചിഴച്ചപ്പോള്‍,
            എന്‍റെ ഉടുപുടവകള്‍  വലിച്ചെറിഞ്ഞപ്പോള്‍,
            ഞാന്‍  കരഞ്ഞിരുന്നില്ല............

നിന്‍റെ നെഞ്ചില്‍ എന്‍റെ കത്തി  കുത്തിയിറക്കിയപ്പോളും
ഞാന്‍ പ്രതികാരദുര്‍ഗയായിരുന്നില്ല.............
എന്‍റെ കണ്ണുകള്‍ പകയാല്‍  കത്തിയതുമില്ല..........
പകരം,
                   എനിക്കാവിശ്യം നിന്‍റെ ഒരു തുള്ളി ചുടുചോര,
                   എന്‍റെ  നെറ്റിയില്‍ നിന്നെ കുങ്കുമായി  ചൂടന്‍..........
                  ഇനി  നീ  പറയൂ    ഞാന്‍,
                   കൊലയാളിയെന്ന്...................

സമര്‍പ്പണം ;  വീട്ടില്‍ , നാട്ടില്‍, തെരുവില്‍ പിച്ചിചീന്തപെട്ട എന്‍റെ  സഹോദരിമാര്‍ക്ക്






Wednesday, February 18, 2015

മഴ

 

മഴയെ ഞാന്‍  സ്നേഹിച്ചിരുന്നു.
ഒരു മഴത്തുള്ളിയായി പെയ്യാന്‍ മോഹിച്ചിരുന്നു.
മഴ പെയ്തു  കുതിര്‍ന്ന മണ്ണിന്‍
മണമായി തീര്‍ന്നെങ്കിലെന്നും.....................
                           


                   എവിടെയോ കേട്ടുമറന്ന ഗസലിന്‍ താളമായും
                    മഴവില്ലില്‍ വിടര്‍ന്ന സപ്തവര്‍ന്നമായും
                   എന്‍റെ  സ്വപ്നത്തില്‍  കടന്നു വന്ന പ്രണയ മായിം
                   മഴയെ  ഞാന്‍ സ്നേഹിച്ചിരുന്നു ,  ഒരുപാട്മോഹിച്ചിരുന്നു

 
മഴയെന്നും ഒരു പശ്ചാത്തലമായിരുന്നു .......
എന്‍റെ  ജനനത്തില്‍, സ്വപ്നത്തില്‍
നഷ്ടപ്രണയത്തില്‍
കന്നുനീര്തുളികളില്‍.........................
                     
.                


                   ഒടുവിലീ വില്‍പത്രത്തില്‍  ഞാന്‍  കുറിക്കട്ടെ
                  എനിക്കുള്ളതെല്ലാം നിനക്ക്  തരാം പകരം
                   ഒരു  സന്ധ്യയില്‍ ചുറ്റും
                 പൂമരങ്ങള്‍ നിറഞ്ഞ ശവപറമ്പില്‍ എന്‍റെകൂടെ
                  നീ  വരണം നീ മാത്രം
കാരണം  ഞാന്‍  മഴയായിരുന്നു........
ഓരോ  മഴത്തുള്ളിയും
എന്‍റെ  അത്മനോമ്പരങ്ങളും..............................