Monday, April 6, 2015

നീയിത്  വിശ്വസിക്കരുത്   കുഞ്ഞേ....  ഈ  അസത്യങ്ങള്‍
ഇരുപത്തൊന്നാം  നൂറ്റാണ്ടിന്‍റെ  ഈ  മുറ്റത്ത്
മനുഷത്വം  മരിച്ചു  വീണന്നും  സത്യം  തപസിലാണ്ടാന്നുമുള്ള
ഈ  കള്ളപ്രചരണങ്ങള്‍,  കപടതകള്‍!!!
ചുറ്റുമുള്ളത്  ആട്ടിന്‍  തോലിട്ട  ചെന്നയിക്കളെന്നും
പുഞ്ചിരികളില്‍  വിഷം  പുരട്ടിയിട്ടുണ്ടെന്നും 
നിന്നോട്  പറഞ്ഞതാര്?
                    

            ഒന്ന്  ചുറ്റും  നോക്കുക,  നീ  കാണുനില്ലേ
            സ്നേഹത്തിന്‍റെ  പ്രണയത്തിന്‍റെ
           ലാളനയുടെ  തലോടലിന്‍റെ  രൂപങ്ങളെ
          അമ്മയിയിട്ട്   അച്ഛനയിട്ട്  സഹോദരങ്ങളയിട്ട്
         കമുകിയയിട്ട്  സുഹൃത്തയിട്ട്,  ചിലപ്പോള്‍
        നീയാറിയാത്ത  ഒരുപറ്റം  അപരിചിതരയിട്ട്


അതെ മകനെ  മാനുഷത്വത്തിന്  മരണമില്ലന്നും
സത്യത്തിന്  കണ്ണടയ്ക്കനാവില്ലന്നും
നീ യറിയുക  . ഒപ്പം  നീ  ഒരിക്കലും  ഒരു 
കൊലപാതകി  ആവരുത്  മനുഷത്വത്തിന്‍റെ  സത്യത്തിന്‍റെ..
സ്നേഹത്തിന്‍റെ  പ്രണയത്തിന്‍റെ............................

1 comment:

  1. എല്ലാത്തിനോടുമുള്ള ഈ ശുഭാപ്തിവിശ്വാസം .... നല്ലതാണ്...അതാണ്‌ സമൂഹത്തെ മുന്നോട്ടു നയിക്കുക

    ReplyDelete