Wednesday, March 25, 2015

ഞാനിന്നും  പ്രണയിക്കുന്നു  ഈ യാത്രയെ,
അമ്മയുടെ ഉദരത്തില്‍  നിന്നും
അനശ്വരതയിലെയിക്കുള്ള  ഈ
ജീവിത  യാത്രയെ,
ഇന്നും  ദിശയെതന്നറിയാത്തയീ  യാത്രയെ
നിറകൂട്ടുകള്‍  നിറഞ്ഞതാവണമെന്ന്
ഞാന്‍  ആശിച്ചിട്ടും
പുഞ്ചിരികള്‍  മാത്രം  നിറയണമെന്നു മോഹിച്ചിട്ടും
പിന്നിട്ട  വഴികളിലെല്ലാം  നീറുന്ന  നിറങ്ങളും,
കണ്ണീരും  മാത്രം   സമ്മാനിച്ചതെങ്കിലും
  ഞാന്‍  വല്ലാതെ  സ്നേഹിക്കുന്നീ  ജീവിതയാത്രയെ
കാരണം  ഇത്  ശ്മാശനത്തില്‍  അവസാനിക്കുനില്ല,
പകരം  ആ  ചിതയില്‍ നിന്നും  വീണ്ടും ഉയര്‍ത്തെണീക്കുന്നു
പുതുവഴികള്‍   തേടീ, ............................................



2 comments:

  1. സുന്ദരമായ പാതകള്‍ നമ്മെ ഒന്നും പഠിപ്പിക്കില്ല....
    എന്തായാലും നല്ല വരികള്‍...നല്ല ചിന്തകള്‍...

    ReplyDelete