Monday, March 9, 2015

ബാല്യത്തിലെയ്ക്ക് മടങ്ങാന്‍!!!

ബാല്യത്തിലേയ്ക്കൊന്നു   തിരിച്ചു  ,
നടക്കമായിരുനെങ്കില്‍................
എങ്കില്‍  മാനത്തു  വിരിയുന്ന  മേഘരൂപങ്ങളെ
വീണ്ടും  ചങ്ങാതിമാരക്കാം
കടലാസു  തോണിയില്‍  ഉറുമ്പുകളെ
ലോകസഞ്ചാരത്തിനയക്കാം
മഞ്ചാടിക്കുരുവും  കുന്നിക്കുരുവും
കൂട്ടിവെച്ച്  സമ്പന്നനാകാം
ആനവാല്‍  മോതിരത്തിന്‍റെ  സുരക്ഷിതത്വം  നേടാം
കളിക്കൂട്ടുകാരിയുമൊത്ത്  മാടം  കെട്ടി  വീണ്ടും
അച്ഛനും  അമ്മയും  കളിക്കാം
മണ്ണപ്പം  ചുട്ട്  മക്കളെ  വളര്‍ത്താം
എല്ലാറ്റിനും  മീതെ  എന്‍റെ  അമ്മയുടെ മടിയിലിരുന്ന്
നെയ്യ്  കൂട്ടിക്കുഴച്ച്  ഒരുരുള  ചൊറുണ്ണം
അമ്പിളിയമ്മാവനെ  പിടിച്ചു തരാം  എന്ന വാഗ്ദാനം
വീണ്ടും  കേള്‍ക്കാം  ,  പക്ഷേ
അതിന്  ബാല്യത്തിലേയ്ക്ക്ത്തിരിക്കണം
അതിന്‍റെ  നിഷ്കളങ്കതയിലേയ്ക്ക്  മടങ്ങണം!!
പക്ഷെയതെങ്ങനെ?



ഒരു  വഴി  ;  പണ്ട്  യയാതിയുടെ  യുവത്വം  തിരിച്ചെടുത്ത്  വര്‍ധ്യക്കം  നല്‍കിയ  ശുക്രചാര്യനെ
 കണ്ടിരുനെങ്കില്‍  ചോദിക്കാമായിരുന്നു.  എന്‍റെ  യുവത്വം  എടുത്ത്  ബാല്യം  തിരിച്ചു   തരുമോ?

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. കുളിരുള്ള സ്വപ്‌നങ്ങള്‍ പോലെ..,
    ഒഴുകിയകലുന്ന പുഴ പോലെ...,
    കൈക്കുമ്പിളിലെ മഴതുള്ളി പോലെ..,
    ആണ് കാലം...!
    ആര്‍ക്കുംപിടി തരില്ല...
    നമുക്ക് ഉള്ള നിധികള്‍ എല്ലാം കവര്‍ന്നു കടന്നു കളയും.....

    ReplyDelete