മഴയെ ഞാന്‍ സ്നേഹിച്ചിരുന്നു.
ഒരു മഴത്തുള്ളിയായി പെയ്യാന്‍ മോഹിച്ചിരുന്നു.
മഴ പെയ്തു കുതിര്‍ന്ന മണ്ണിന്
മണമായി തീര്ന്നെങ്കിലെന്നും.....................
എവിടെയോ കേട്ടുമറന്ന ഗസലിന് താളമായും
മഴവില്ലില്‍ വിടര്‍ന്ന സപ്തവര്ന്നമായും
എന്റെ സ്വപ്നത്തില്‍ കടന്നു വന്ന പ്രണയ മായിം
മഴയെ ഞാന്‍ സ്നേഹിച്ചിരുന്നു , ഒരുപാട്മോഹിച്ചിരുന്നു
മഴയെന്നും ഒരു പശ്ചാത്തലമായിരുന്നു .......
എന്റെ ജനനത്തില്‍, സ്വപ്നത്തില്‍
നഷ്ടപ്രണയത്തില്‍
കന്നുനീര്തുളികളില്.........................
.
ഒടുവിലീ വില്പത്രത്തില് ഞാന്‍ കുറിക്കട്ടെ
എനിക്കുള്ളതെല്ലാം നിനക്ക് തരാം പകരം
ഒരു സന്ധ്യയില്‍ ചുറ്റും
പൂമരങ്ങള്‍ നിറഞ്ഞ ശവപറമ്പില്‍ എന്റെകൂടെ
നീ വരണം നീ മാത്രം
കാരണം ഞാന്‍ മഴയായിരുന്നു........
ഓരോ മഴത്തുള്ളിയും
എന്റെ അത്മനോമ്പരങ്ങളും..............................
കൊള്ളാം...എഴുത്ത് തുടരുക
ReplyDelete